പിറവം....(Piravomnews.in) മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പഠനോപകരണങ്ങൾ പിറവം കമ്പാനിയൻസ് ക്ലബ് നല്കി. തിരുമറയൂർ മാങ്ങടപ്പള്ളി എൽ പി സ്കൂളിൽ പ്രവേശനോത്സവം നടന്നു പുതുതായി എത്തിയ കുരുന്നുകളെയും മറ്റുവിദ്യാർത്ഥികളെയും മധുരവും പൂക്കളും നൽകി അദ്ധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവം സമ്മേളനം വാർഡ് മെമ്പർ ആദർശ് സജികുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാ ജോയി കുന്നശ്ശേരിൽ അധ്യക്ഷത വഹിച്ചു
പിറവം കമ്പാനിയൻസ് ക്ലബ്ബ് പ്രസിഡണ്ട് രാജീവ് കുമാർ, അംഗങ്ങളായ ജയിന് മാത്യു പെരുമ്പളത്ത് മോൻസി കുടിലിൽ, പി ടി ഇ പ്രസിഡൻ്റ് മനു മാധവൻ , ബെന്നി കെ പൗലോസ്, ഖുഷി, ലിജോ കെ എബ്രഹാം ,ക്ലിൻറു ശ്യാം, തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് പിറവം കമ്പാനിയൻസ് ക്ലബ് സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ വിതരണം ചെയ്തു യോഗത്തിന് ഹെഡ്മിസ്ട്രസ് ലിനിമോൾ ടി. ഫിലിപ്പ് , സ്വാഗതവും അധ്യാപിക മീനു മേരി ജേക്കബ്, നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളായ സാരംഗി ശിഖ മിത്ര സിയ ഗ്രീഷ്മ ആരാധ്യ എന്നിവർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
Entrance ceremony held at Mangadappally LP School
